ഹബീബ്ﷺയെ അനുധാവനം ചെയ്യുക
തുമ്മിയാൽ അല്ലാഹുവിനെ
സ്തുതിക്കണം അത് സുന്നത്തണ്. അല്ലാഹു നല്‍കിയ അനുഗ്രഹമാണ് തുമ്മൽ. തുമ്മൽ വന്ന് തുമ്മിക്കളയാതെ പിടിച്ച് വെച്ചക്കാരണം ബോധം തന്നെ നഷ്ടപ്പെട്ടുപോയ എത്രയോ അനുഭവങ്ങൾ നമ്മുടെ ജീവിത പരിസരത്തിലുണ്ട്. ഓരോ കാര്യങ്ങളിലെ സുന്നത്തിന്റെ പ്രാധാന്യം അതുമായി ബന്ധെപ്പെട്ട അനുഗ്രഹങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ബോധ്യപ്പെടുക.
എല്ലാത്തിലും അദബ് പാലിക്കേണ്ടത് പോലെ തുമ്മുന്നവനും ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്.
തുമ്മുന്നവൻ ശബ്ദം പതുക്കെയാക്കണം
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തുമ്മിയാൽ തന്റെ കൈ കൊാണ്ട് അല്ലെങ്കിൽ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തുമായിരുന്നു, അതുകൊണ്ട് തന്റെ ശബ്ദം താാഴ്ത്തുമായിരുന്നു. (തിർമിദി)
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment