Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, October 27, 2025

നബി (സ) യുടെ ഇഷ്ടങ്ങൾ ഭാഗം : 2

നബി (സ) യുടെ ഇഷ്ടങ്ങൾ ഭാഗം : 2
 തിരുനബിയുടെ ഇഷ്ട ജനങ്ങൾ

നബിയുടെ ഇഷ്ട തോഴൻ
സൃഷ്ടികളിൽ തിരുനബി(സ)ക്ക് ഏറ്റവും പ്രിയപ്പെട്ടവൻ,മദീനയിലേക്കുള്ള പലായനത്തിൽ പങ്കെടുത്തും,ഹിറ ഗുഹയിൽ താമസിച്ചും തിരുനബിയോട് ഓരം ചേർന്ന് നിന്ന ആദരണീയനമായ *അബൂബക്കർ സിദ്ദീഖ് (റ).* 

അമർ ഇബ്നുൽ-ആസിൽ നിന്നുള്ള നിവേദനം:
പ്രവാചകൻ (സ) തന്നെ ദാത്തുസ്സലാസിലിലെ യുദ്ധ സൈന്യത്തിൽ ലീഡർ ആയി നിശ്ചയിച്ചു,സൈന്യത്തിൽ പ്രമുഖ സ്വഹാബിമാരായ അബൂബക്കർ സിദ്ധീഖ് (റ) ,ഉമർ (റ) ഉണ്ടായിരിക്കെ ; തന്നെ അമീറാക്കി നിശ്ചയിച്ചപ്പോൾ തന്നോടാണ് കൂടുതൽ സ്നേഹം എന്ന ധാരണയിൽ ഞാൻ തിരു സവിധത്തിലേക്ക് ചെന്ന് ചോദിച്ചു:ഹബീബരെ... "ജനങ്ങളിൽ ആരാണ് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത്?" 
 തിരു റസൂലിന്റെ മറുപടി: "ആയിഷ".
ഞാൻ വീണ്ടും ചോദിച്ചു: "പുരുഷന്മാരിൽ?"
ഉത്തരം: "അവളുടെ പിതാവ്". (ബഹുമാന്യരായ അബൂബക്കർ സിദ്ദീഖ് (റ) '
ഞാൻ ചോദിച്ചു: "പിന്നെ ആരാണ്?
നബി (സ) പറഞ്ഞു: "പിന്നെ ഉമർ ഇബ്നുൽ-ഖത്താബ്" ( റ ).
പിന്നീട് പലരെയും എണ്ണി തുടങ്ങി. (ബുഖാരി:3662)

ഇമാം ഖുർതുബി എഴുതുന്നു:
തന്റെ പ്രിയപ്പെട്ട ആയിഷയെ (റ)പരാമർശിച്ചുകൊണ്ടാണ് നബി (സ)ആരംഭിച്ചത്, കാരണം മഹതിയോടുള്ള സ്നേഹം ജന്മസിദ്ധവും മതപരവുമാണ്, അതേസമയം മറ്റുള്ളവ ജന്മസിദ്ധമല്ല, മതപരമാണ്. ആയിഷ ഉമ്മയുടെ പിതാവ്, സിദ്ദീഖ് (റ) ഇസ്ലാമിൽ മുൻകടന്നവരും, സർവ്വശക്തനായ റബ്ബിനോടും, അവന്റെ ദൂതനോടും, ഇസ്ലാമിനോടും, കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പരോപകാരം, അവരെ തൃപ്തിപ്പെടുത്താൻ തന്റെ സമ്പത്ത് മുഴുവൻ ചെലവഴിക്കാനുള്ള സന്നദ്ധത തിരുനബിയുടെ ഇഷ്ടത്തിന് മാധുര്യം കൂട്ടി."  
(ഫൈളുൽ ഖദീർ : 1/168)

✒️ അബൂ അഹ്മദ് നവവി സഖാഫി
മണ്ണാർക്കാട് 
9747788351

No comments: