എൻറെ ഉറ്റ സുഹൃത്ത്
പ്രവാചകർക്ക് (സ) അബൂബക്കർ (റ) നോടുള്ള സ്നേഹം വളരെ വലുതായിരുന്നു:
അബൂ സഈദ് അൽ-ഖുദ്‌രി (റ) യുടെ വചനത്തിൽ നിന്ന്: പ്രവാചകർ (സ) തന്റെ അവസാന രോഗാവസ്ഥയിൽ ഒരു പ്രസംഗം നടത്തി, പറഞ്ഞു: "അല്ലാഹു ഒരു അടിമയ്ക്ക് ഈ ലോകത്തിന്റെ മഹത്വത്തിനും അവന്റെ പക്കലുള്ളതിനും ഇടയിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, അവൻ അല്ലാഹുവിന്റെ പക്കലുള്ളത് തിരഞ്ഞെടുത്തിരിക്കുന്നു."
ഇത് കേട്ട അബൂബക്കർ സിദ്ദീഖ് (റ) ;പ്രവാചകർ ( സ) പ്രവാചകർ തിരുമേനിയെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായപ്പോൾ കരഞ്ഞു തുടങ്ങി,
അദ്ദേഹം പറഞ്ഞു: "ഞങ്ങൾ ഞങ്ങളുടെ പൂർവികരെ നിങ്ങൾക്കുവേണ്ടി ബലിയർപ്പിച്ചിരിക്കുന്നു. നബിയേ....."
ഞാൻ എന്നോടുതന്നെ ചോദിച്ചു: ഈ മനുഷ്യനെ കരയിപ്പിക്കുന്നത് എന്താണ്? അല്ലാഹു ഒരു അടിമയ്ക്ക് ഈ ലോകത്തിനും അവന്റെ പക്കലുള്ളതിനുമിടയിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിൽ, അവൻ അല്ലാഹുവിന്റെ പക്കലുള്ളത് തിരഞ്ഞെടുത്തിട്ടുമുണ്ടെങ്കിൽ?.......
(അല്ലാഹുവിന്റെ ആ ദാസൻ പ്രവാചകർ തിരുമേനി ആയിരുന്നു, അബൂബക്കർ ( റ) ഞങ്ങളിൽ ഏറ്റവും അറിവുള്ളവനായിരുന്നു.)
പ്രവാചകർ (സ) പറഞ്ഞു: "ഓ അബൂബക്കർ, കരയരുത്. കൂട്ടുകെട്ടിലും, സമ്പത്തിക കൈത്താങ്ങിലും എനിക്ക് എപ്പോഴും കൂടെയുണ്ടായിരുന്ന വ്യക്തി അബൂബക്കർ (റ) ആണ്. ഞാൻ ജനങ്ങളിൽ നിന്ന് ഒരു ഉറ്റ സുഹൃത്തിനെ സ്വീകരിച്ചിരുന്നെങ്കിൽ, ഞാൻ അബൂബക്കറിനെ (റ) *ഉറ്റ സുഹൃത്തായി* സ്വീകരിക്കുമായിരുന്നു. ഇസ്ലാമിന്റെ സാഹോദര്യവും അതിന്റെ സ്നേഹവും നിലനിൽക്കണം.
ബുഖാരി (466,3904, ) മുസ്ലിം (2382
അബൂ നവവി സഖാഫി
മണ്ണാർക്കാട്

No comments:
Post a Comment