*┏══✿ഹദീസ് പാഠം 828✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 13 🕋*
*📆 22-10-2018 തിങ്കൾ 📆*
📒 وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ إِذَا اسْتَجَدَّ ثَوْبًا سَمَّاهُ بِاسْمِهِ ؛ إِمَّا قَمِيصًا أَوْ عِمَامَةً ، ثُمَّ يَقُولُ : *اللَّهُمَّ لَكَ الْحَمْدُ ؛ أَنْتَ كَسَوْتَنِيهِ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ* قَالَ أَبُو نَضْرَةَ : فَكَانَ أَصْحَابُ النَّبِيِّ ﷺ إِذَا لَبِسَ أَحَدُهُمْ ثَوْبًا جَدِيدًا قِيلَ لَهُ : تُبْلِي وَيُخْلِفُ اللهُ تَعَالَى (رواه أبو داود)
*✿═══════════════✿*
📒അബൂ സഈദിൽ ഖുദ്രിയ്യി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പുതു വസ്ത്രം വാങ്ങിയാൽ ഖമീസ്വോ തലപ്പാവോ ഏതാണെങ്കിലും അതിന്റെ പേര് പറഞ്ഞ് ശേഷം ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: _*അല്ലാഹുവേ.. നിനക്കാണ് സർവ്വ സ്തുതികളും; നീയാണ് എനിക്ക് ഈ വസ്ത്രം ധരിപ്പിച്ചത് , ഇതിന്റെ നന്മയും ഇതെന്തൊരു ആവശ്യത്തിനാണോ ഉണ്ടാക്കപ്പെട്ടത് അതിന്റെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു, ഇതിന്റെ തിന്മയിൽ നിന്നും ഇതെന്തൊരു ആവശ്യത്തിനാണോ ഉണ്ടാക്കപ്പെട്ടത് അതിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുകയും ചെയ്യുന്നു*_ അബൂ നള്വർ (റ) പറഞ്ഞു: തിരു നബി ﷺ യുടെ അനുചരന്മാരിൽ നിന്ന് ആരെങ്കിലും പുതുവസ്ത്രം അണിഞ്ഞാൽ അവരോട് പറയപ്പെടും: ഒരു പാട് കാലം ധരിക്കുകയും ശേഷം അല്ലാഹു അതിന് പകരം നൽകുകയും ചെയ്യട്ടെ (അബൂ ദാവൂദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment