Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 18, 2020

ഹദീസ് പാഠം 1438

┏══✿ഹദീസ് പാഠം 1438✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 24
                16 - 7 -2020 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ نُجَيٍّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، أَنَّهُ سَارَ مَعَ عَلِيٍّ رَضِيَ اللهُ عَنْهُ وَكَانَ صَاحِبَ مِطْهَرَتِهِ ، فَلَمَّا حَاذَى نِينَوَى وَهُوَ مُنْطَلِقٌ إِلَى صِفِّينَ فَنَادَى عَلِيٌّ رَضِيَ اللهُ عَنْهُ : اصْبِرْ أَبَا عَبْدِ اللهِ ، اصْبِرْ أَبَا عَبْدِ اللهِ ، بِشَطِّ الْفُرَاتِ . قُلْتُ : وَمَاذَا ؟ قَالَ : دَخَلْتُ عَلَى النَّبِيِّ ﷺ ذَاتَ يَوْمٍ وَعَيْنَاهُ تَفِيضَانِ ، قُلْتُ : يَا نَبِيَّ اللهِ أَغْضَبَكَ أَحَدٌ ؟ مَا شَأْنُ عَيْنَيْكَ تَفِيضَانِ ؟ قَالَ : بَلْ قَامَ مِنْ عِنْدِي جِبْرِيلُ قَبْلُ ، فَحَدَّثَنِي أَنَّ الْحُسَيْنَ يُقْتَلُ بِشَطِّ الْفُرَاتِ ، قَالَ : فَقَالَ : هَلْ لَكَ إِلَى أَنْ أُشِمَّكَ مِنْ تُرْبَتِهِ ؟ قَالَ : قُلْتُ : نَعَمْ . فَمَدَّ يَدَهُ فَقَبَضَ قَبْضَةً مِنْ تُرَابٍ فَأَعْطَانِيهَا ، فَلَمْ أَمْلِكْ عَيْنَيَّ أَنْ فَاضَتَا (رواه أحمد)
✿══════════════✿
അബ്ദുല്ല ബിൻ നുജയ്യി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അലി (റ) യുടെ വെള്ളം വഹിച്ചു കൊണ്ട് മഹാന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു, അങ്ങനെ മഹാൻ സ്വിഫീനിലേക്ക് പോകുന്നതിനിടയിൽ നീനവിയിലെത്തിയപ്പോൾ വിളിച്ചു കൊണ്ട് പറഞ്ഞു: ഓ അബൂ അബ്ദുല്ല അൽപം ക്ഷമിക്കൂ, ഓ അബൂ അബ്ദുല്ല അൽപം ക്ഷമിക്കൂ, യുപ്രട്ടീസ് നദിയുടെ തീരത്ത് നിൽക്കൂ. ഞാൻ ചോദിച്ചു: എന്തെ? മഹാൻ പറഞ്ഞു: ഞാൻ ഒരിക്കൽ തിരു നബി ﷺ യുടെ അടുത്ത് ചെന്നപ്പോൾ അവിടുത്തെ ഇരു നയനങ്ങളും ഒലിക്കുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ പ്രവാചകരേ, എന്തെ അങ്ങയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിയുന്നു? തിരു നബി ﷺ പറഞ്ഞു: എന്നല്ല, അൽപം മുമ്പ് ജിബ്‌രീൽ (അ) എന്റെയടുത്ത് വന്നു കൊണ്ട് ഹദീസ് പറഞ്ഞു: നിശ്ചയം ഹുസൈൻ യൂഫ്രട്ടീസ് നദിയുടെ തീരത്ത് കൊലചെയ്യപ്പെടും, അവിടുന്ന് പറഞ്ഞു: അതിന്റെ മണ്ണ് ഞാൻ നിങ്ങൾക്ക് മണപ്പിച്ചു തരട്ടെ? അദ്ദേഹം പറഞ്ഞു: അതെ, അന്നേരം അവിടുന്ന് കൈ നീട്ടി കൊണ്ട് ഒരുപിടി മണ്ണ് വാരി എനിക്ക് തന്നു , അന്നേരം എനിക്ക് എന്റെ ഇരു നയനങ്ങളെയും തടഞ്ഞു നിർത്താൻ സാധിച്ചില്ല, ഞാനും കരഞ്ഞു (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: