┏══✿ഹദീസ് പാഠം 1456✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 13
3 - 8 -2020 തിങ്കൾ
وَعَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ، قَالَ : أَمَرَنِي النَّبِيُّ ﷺ أَنْ آتِيَهُ بِطَبَقٍ يَكْتُبُ فِيهِ مَا لَا تَضِلُّ أُمَّتُهُ مِنْ بَعْدِهِ ، قَالَ : فَخَشِيتُ أَنْ تَفُوتَنِي نَفْسُهُ ، قَالَ : قُلْتُ : إِنِّي أَحْفَظُ وَأَعِي ، قَالَ : أُوصِي بِالصَّلَاةِ وَالزَّكَاةِ ، وَمَا مَلَكَتْ أَيْمَانُكُمْ(رواه أحمد)
✿══════════════✿
അലി ബിൻ അബീ ത്വാലിബ് (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ അവിടുത്തെ ക സമുദായം വഴിപിഴച്ചു പോകാതിരിക്കാൻ വേണ്ടി അവിടുന്ന് എഴുതാൻ ഒരു ത്വബഖ് (എല്ല് കഷ്ണം) കൊണ്ട് വരാൻ എന്നോട് കൽപ്പിച്ചു, മഹാൻ പറഞ്ഞു: അവിടുന്ന് എനിക്ക് നഷ്ടപ്പെട്ടു പോകുമോ എന്ന് ഞാൻ ഭയന്നു, ഞാൻ പറഞ്ഞു: ഞാൻ ഹൃദിസ്ഥമാക്കി സൂക്ഷിച്ചോളാം (അങ്ങ് പറഞ്ഞോളൂ) തിരു നബി ﷺ പറഞ്ഞു: നിസ്കാരം കൊണ്ടും നോമ്പ് കൊണ്ടും നിങ്ങളുടെ വലം കൈ ഉടമപ്പെടുത്തിയവരെ കൊണ്ടും ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു (അഹ്മദ്)
