Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 7, 2020

ഹദീസ് പാഠം 1457

┏══✿ഹദീസ് പാഠം 1457✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 14
                4 - 8 -2020 ചൊവ്വ
وَعَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ، قَالَ : إِذَا كَانَ يَوْمُ الْجُمُعَةِ خَرَجَ الشَّيَاطِينُ يُرَبِّثُونَ النَّاسَ إِلَى أَسْوَاقِهِمْ وَمَعَهُمُ الرَّايَاتُ ، وَتَقْعُدُ الْمَلَائِكَةُ عَلَى أَبْوَابِ الْمَسَاجِدِ يَكْتُبُونَ النَّاسَ عَلَى قَدْرِ مَنَازِلِهِمُ ، السَّابِقَ وَالْمُصَلِّيَ وَالَّذِي يَلِيهِ ، حَتَّى يَخْرُجَ الْإِمَامُ، فَمَنْ دَنَا مِنَ الْإِمَامِ فَأَنْصَتَ وَاسْتَمَعَ وَلَمْ يَلْغُ كَانَ لَهُ كِفْلَانِ مِنَ الْأَجْرِ ، وَمَنْ نَأَى عَنْهُ فَاسْتَمَعَ وَأَنْصَتَ وَلَمْ يَلْغُ كَانَ لَهُ كِفْلٌ مِنَ الْأَجْرِ ، وَمَنْ دَنَا مِنَ الْإِمَامِ فَلَغَا وَلَمْ يُنْصِتْ وَلَمْ يَسْتَمِعْ كَانَ عَلَيْهِ كِفْلَانِ مِنَ الْوِزْرِ ، وَمَنْ نَأَى عَنْهُ فَلَغَا وَلَمْ يُنْصِتْ وَلَمْ يَسْتَمِعْ كَانَ عَلَيْهِ كِفْلٌ مِنَ الْوِزْرِ ، وَمَنْ قَالَ : صَهٍ ، فَقَدْ تَكَلَّمَ، وَمَنْ تَكَلَّمَ فَلَا جُمُعَةَ لَهُ ثُمَّ قَالَ : هَكَذَا سَمِعْتُ نَبِيَّكُمْ ﷺ (رواه أحمد)
✿══════════════✿, അലി ബിൻ അബീ ത്വാലിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വെള്ളിയാഴ്ച ദിവസമായി കഴിഞ്ഞാൽ പിശാച് പതാകയുമായി ജനങ്ങളെ അങ്ങാടിയിലേക്ക് വഴി തിരിച്ചു വിടാൻ പുറപ്പെടും, മാലാഖമാർ പള്ളിയുടെ കവാടത്തിൽ വന്നിരിക്കും, ഇമാം (ഖുതുബക്ക് വേണ്ടി) പുറപ്പെടുന്നത് വരെ ഓരോരുത്തരുടേയും സ്ഥാനമനുസരിച്ച് രേഖപ്പെടുത്തും, നേരത്തെ വന്നയാൾ, നിസ്കാരത്തിൽ സംബന്ധിച്ചവൻ, അവനോട് തൊട്ട് ശേഷം വന്നവൻ എന്നിങ്ങനെ, ആരെങ്കിലും ഇമാമിനോട് അടുത്ത് ചെന്നിരിക്കുകയും മൗനം ദീക്ഷിക്കുകയും, കോലാഹലം സൃഷ്ടിക്കാതിരിക്കുകയും ചെയ്താൽ അവന് രണ്ട് പ്രതിഫലം ലഭിക്കുന്നതാണ്, ഇനി ഇമാമിൽ നിന്ന് വിട്ടു നിന്നെങ്കിലും ശ്രദ്ധിച്ചു കേൾക്കുകയും മൗനം ദീക്ഷിക്കുകയും കോലാഹലം സൃഷ്ടിക്കാതിരിക്കുകയും ചെയ്താൽ അവന് ഒരു പ്രതിഫലം ലഭിക്കുന്നതാണ്, ഇനിയൊരാൾ ഇമാമിന്റെ അടുത്ത് ഇരിക്കുകയും കോലാഹലം സൃഷ്ടിക്കുകയും മൗനം ദീക്ഷിക്കാതിരിക്കുകയും  ചെയ്താൽ അവന് രണ്ട് കുറ്റം രേഖപ്പെടുത്തപ്പെടും, ഇനിയൊരാൾ ഇമാമിൽ നിന്ന് വിട്ടു നിൽക്കുകയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയും, മൗനം ദീക്ഷിക്കാതിരിക്കുകയും ചെയ്താൽ അവന് ഒരു കുറ്റം രേഖപ്പെടുത്തപ്പെടും, ഇനി ആരെങ്കിലും "അടങ്ങൂ" എന്ന് പറഞ്ഞാൽ അവൻ സംസാരിച്ചവനായി, ആരെങ്കിലും സംസാരിച്ചാൽ അവന് ജുമുഅ നഷ്ടപ്പെട്ടു ശേഷം മഹാൻ പറഞ്ഞു: ഇങ്ങനെ നിങ്ങളുടെ  ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: