┏══✿ഹദീസ് പാഠം 1462✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 19
9 - 8 -2020 ഞായർ
وَعَنْ زِيَادِ بْنِ صُبَيْحٍ رَضِيَ اللهُ عَنْهُ قَالَ: صَلَّيْتُ إِلَى جَنْبِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا فَوَضَعْتُ يَدِي عَلَى خَصْرِي ، فَقَالَ لِي هَكَذَا. ضَرْبَةً بِيَدِهِ ، فَلَمَّا صَلَّيْتُ قُلْتُ لِرَجُلٍ : مَنْ هَذَا ؟ قَالَ عَبْدُ اللَّهِ بْنُ عُمَرَ. قُلْتُ : يَا أَبَا عَبْدِ الرَّحْمَنِ ، مَا رَابَكَ مِنِّي ؟ قَالَ : إِنَّ هَذَا الصَّلْبُ ، وَإِنَّ رَسُولَ اللهِ ﷺ نَهَانَا عَنْهُ (رواه النسائي)
✿══════════════✿, സിയാദ് ബിൻ സ്വുബൈഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) ന്റെ അടുത്ത് ഞാൻ നിസ്കരിച്ചപ്പോൾ ഞാൻ എന്റെ കൈ ഊരയിൽ വെച്ചു അന്നേരം അദ്ദേഹം കൈ കൊണ്ട് ഒരടി അടിച്ചു, ഞാൻ നിസ്കരിച്ചു കഴിഞ്ഞപ്പോൾ ഒരാളോട് ചോദിച്ചു: ആരാണ് ഇദ്ദേഹം? അദ്ദേഹം പറഞ്ഞു: അബ്ദുല്ല ബിൻ ഉമർ (റ) ആണ് . ഞാൻ ചോദിച്ചു: ഓ അബൂ അബ്ദി റഹ്മാൻ, എന്നിൽ നിന്ന് എന്ത് കാര്യമാണ് അങ്ങേക്ക് പറ്റാതെ പോയത്? അബ്ദുല്ല ബിൻ ഉമർ (റ) പറഞ്ഞു: ഈ കുരിശ് (കൈ ഊരയിൽ വെച്ചുള്ള നിസ്കാരം) തന്നെ, നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഇതിനെ വിലക്കിയിരിക്കുന്നു(നസാഈ)
