Ameen India ✍🇮🇳
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാൻഡിംഗ് രാജ്യത്തെ മറ്റു പല വിമാനത്താവളങ്ങളേക്കാൾ പലതു കൊണ്ടും സുരക്ഷിതമാണ്.
1. ഉയർന്ന പ്രദേശത്തുള്ള ടെർമിനലായത് കൊണ്ട് സിഗ്നലുകൾ പെട്ടന്ന് തിരിച്ചറിയാനും അപകട സാധ്യത കുറക്കാനും കഴിയുന്നു.
2. അറബിക്കടലിന്റെ തീരത്തുള്ള എയർപോർട്ട് ആയതിനാൽ സിഗ്നലുകളിൽ ആശയക്കുഴപ്പം ഉണ്ടായാൽ പോലും ദിശാമാറ്റം സങ്കീർണമല്ല.
3. ഇന്ത്യയിലെ പല എയർപോർട്ടുകളിലും ഇറങ്ങാൻ സാധിക്കാത്ത ജംബോ വിമാനങ്ങൾ സുരക്ഷിതമായി ധാരളം തവണ ലാൻഡ് ചെയ്യുകയും സർവ്വീസ് നടത്തുകയും ചെയ്ത എയർപോർട്ടാണ് കരിപ്പൂർ.
4.അപൂർവങ്ങളിൽ അപൂർവമായ വിമാനാപകടം ഉണ്ടായാൽ പോലും രക്ഷാപ്രവർത്തനം വളരേ എളുപ്പമാണ്.
5 .അപകടത്തിൽ പെട്ടവർക്ക് അടിയന്തിര ചികിൽസയും വിദഗ്ദ ചികിൽസയും നൽകാൻ എയർപോർട്ടിന്റെ 20 - 25 km ചുറ്റളവിൽ തന്നെ നാല് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്.
രാജ്യത്തെ പല എയർപോർട്ടുകൾക്ക് സമീപവും ഇതില്ല.
6. റൺവേ വികസനത്തിന് ധാരാളം ഭൂമി വിമാനത്താവള പരിസരത്തുണ്ട്.
മുംബൈ ഉൾപ്പെടെ പല പ്രധാന എയർപോർട്ടുകളിലും ഈ ലഭ്യതയില്ല.
7. പ്രളയ സമയങ്ങളിൽ പോലും സുരക്ഷിതമായി ലാൻഡ് ചെയ്യാം. രാജ്യത്തെ പ്രധാന ഗ്രീൻ എയർപോർട്ടുകളിലൊന്നായ കൊച്ചി നെടുമ്പാശേരി ഉൾപ്പെടെയുള്ളവയിൽ ഇത് സാധ്യമല്ല.
8. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രാക്കാരുള്ള എയർപോർട്ടുകളിലൊന്നായ കരിപ്പൂർ പൂർണമായും ലാഭകരമായ എയർപോർട്ടാണ്.
9. ഹജ്ജ് - ഉംറ ഉൾപ്പെടെയുള്ള തീർത്ഥാടനങ്ങൾക്ക് രാജ്യത്ത് തന്നെ മാതൃകാപരമായ പോക്കുവരവുകളും കൂടുതൽ ജനങ്ങളുടെ ഇടപെടലുകളും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി എന്നു മാത്രമല്ല ഇതിലൂടെ ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങൾക്കും വിമാനക്കമ്പനികൾക്കും നല്ല വരുമാനവും കരിപ്പൂർ നൽകുന്നു.
10. രാജ്യത്തെ മറ്റു പല എയർപോർട്ടുകളെയും അപേക്ഷിച്ച് സ്വർണ്ണക്കള്ളക്കടത്തും നികുതി വെട്ടിപ്പും കരിപ്പൂരിൽ വളരേ കുറവാണെന്ന് മാത്രമല്ല അതിനുള്ള സാഹചര്യങ്ങളും ഇല്ല .
11. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസി സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ ഹബ്ബാണ് പൊതു മേഖലയിലുള്ള കരിപ്പൂർ എയർപോർട്ട്.
12. വല്ല അപകടവും സംഭവിച്ചാൽ ഏത് പ്രതികൂല സാഹചര്യത്തിലും കൈ മൈ മറന്ന് രക്ഷാപ്രവർത്തനവും സഹായവും നൽകുന്ന വലിയ മനുഷ്യ സ്നേഹത്തിന്റെ ഉടമകളായ ജന വിഭാഗത്തിനു മധ്യേ സ്ഥിതി ചെയ്യുന്ന എയർപോർട്ടാണെന്ന് അനുഭവത്തിലൂടെ തെളിയിച്ച എയർപോർട്ടാണ് കരിപ്പൂർ .
13. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര ആരോഗ്യ - ടൂറിസം ഡെസ്റ്റിനേഷനിലെ വിമാനത്താവളമാണ് കരിപ്പൂർ .
14. സഞ്ചാര പ്രിയരായ അറബികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യത്തെ മൂന്ന് എയർപോർട്ടുകളിലൊന്നാണ് കരിപ്പൂർ .
ഇപ്പോൾ നടന്ന ചെറിയ വിമാന അപകടത്തിനിടയിൽ ഇക്കാര്യങ്ങളാണ് നാം കാണേണ്ടത്.
ലോകത്ത് നടന്ന വിമാനാപകടങ്ങളിലേക്ക് ചേർത്ത് വെക്കുമ്പോൾ വളരേ ചെറിയ അപകടമേ ഉണ്ടായിട്ടുള്ളൂ ...
എന്നാൽ നഷ്ടപ്പെട്ട ജീവനുകളും പരിക്കേറ്റവരുടെ പ്രയാസങ്ങളും വളരേ ഗൗരവത്തോടെ കാണേണ്ടതാണ്.
മരണപ്പെട്ടവർക്ക് നമുക്ക് ആദരാജ്ഞലി അർപ്പിക്കാം.
പരിക്കേറ്റവർക്ക് എളുപ്പം സുഖപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം.
എന്നാൽ ഈ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും റിപ്പോർട്ടുകളും വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വീണ്ടും വീണ്ടും അയച്ച് സംഭവത്തെ പർവതീകരിക്കുന്നത് നമ്മുടെ പ്രദേശത്തിനും രാജ്യത്തിനും വിപരീത ഫലം വിളിച്ച് വരുത്തും.
*കരിപ്പൂർ .. ഇനിയും പറന്നുയരും രാജ്യത്ത് ഒന്നാമതായി...*


No comments:
Post a Comment