Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 15, 2020

ഹദീസ് പാഠം 1468

┏══✿ഹദീസ് പാഠം 1468✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 25
                15 - 8 -2020 ശനി

وَعَنْ دَاوُدَ بْنِ صَالِحِ بْنِ دِينَارٍ التَّمَّارِ رَضِيَ اللهُ عَنْهُ عَنْ أُمِّهِ ، أَنَّ مَوْلَاتَهَا أَرْسَلَتْهَا بِهَرِيسَةٍ إِلَى عَائِشَةَ رَضِيَ اللهُ عَنْهَا ، فَوَجَدَتْهَا تُصَلِّي ، فَأَشَارَتْ إِلَيَّ أَنْ ضَعِيهَا ، فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا ، فَلَمَّا انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتِ الْهِرَّةُ ، فَقَالَتْ : إِنَّ رَسُولَ اللهِ ﷺ قَالَ : إِنَّهَا لَيْسَتْ بِنَجَسٍ ، إِنَّمَا هِيَ مِنَ الطَّوَّافِينَ عَلَيْكُمْ وَقَدْ رَأَيْتُ رَسُولَ اللهِ ﷺ يَتَوَضَّأُ بِفَضْلِهَا (رواه أبو داود)

✿══════════════✿, ദാവൂദ് ബിൻ സ്വാലിഹ് ബിൻ ദീനാറിത്തമ്മാർ (റ) അവിടുത്തെ ഉമ്മയിൽ നിന്ന് നിവേദനം: നിശ്ചയം അവരുടെ യജമാനത്തി അലീസയുമായി അവളെ ആയിഷ ബീവി (റ) യുടെ അടുത്തേക്ക് പറഞ്ഞു വിട്ടു, അവിടെയെത്തിയപ്പോൾ ആയിഷ ബീവി (റ) നിസ്കരിക്കുകയായിരുന്നു, അത് അവിടെ വെച്ചോളൂ എന്ന അർത്ഥത്തിൽ അവർ ആംഗ്യം കാണിച്ചു, അന്നേരം ഒരു പൂച്ച വന്ന് അതിൽ നിന്ന് കഴിച്ചു, നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം പൂച്ച കഴിച്ച അതേ ഭാഗത്ത് നിന്ന് എടുത്തു കഴിച്ചു കൊണ്ട് പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞിട്ടുണ്ട്: നിശ്ചയം അത് നജസ് അല്ല, നിശ്ചയം അത് നിങ്ങൾക്കിടയിലൂടെ ചുറ്റി നടക്കുന്ന ജീവിയാണ് നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അതിന്റെ ബാക്കി കൊണ്ട് വുളൂഅ് ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: