┏══✿ഹദീസ് പാഠം 1469✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 26
16 - 8 -2020 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا أَنَّ الصَّلَوَاتِ فُرِضَتْ بِمَكَّةَ ، وَأَنَّ مَلَكَيْنِ أَتَيَا رَسُولَ اللهِ ﷺ فَذَهَبَا بِهِ إِلَى زَمْزَمَ ، فَشَقَّا بَطْنَهُ ، وَأَخْرَجَا حَشْوَهُ فِي طَسْتٍ مِنْ ذَهَبٍ ، فَغَسَلَاهُ بِمَاءِ زَمْزَمَ، ثُمَّ كَبَسَا جَوْفَهُ حِكْمَةً وَعِلْمًا (رواه النسائي)
✿══════════════✿, അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം (അഞ്ചുനേരത്തെ) നിസ്കാരങ്ങൾ മക്കയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത്, നിശ്ചയം രണ്ട് മലക്കുകൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വന്നു കൊണ്ട് സംസം കിണറിന്റെ അടുത്ത് കൊണ്ട് പോയി, ഇരുവരും തിരു നബി ﷺ യുടെ വയർ കീറി ഉള്ളിൽ നിന്ന് കുടൽ പുറത്തെടുത്ത് സ്വർണ്ണത്താലുള്ള ഒരു പാത്രത്തിലേക്ക് ഇറക്കി വെച്ചു കൊണ്ട് സംസം വെള്ളം കൊണ്ട് വൃത്തിയാക്കിയ ശേഷം അതിൽ വിജ്ഞാനവും തത്വജ്ഞാനവും നിറച്ചു (നസാഈ)
