┏══✿ഹദീസ് പാഠം 1474✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 2
21 - 8 -2020 വെള്ളി
وَعَنْ عَبْدِ اللهِ بْنِ الْأَرْقَمِ قَالَ : أُقِيمَتِ الصَّلَاةُ ، فَأَخَذَ بِيَدِ رَجُلٍ فَقَدَّمَهُ ، وَكَانَ إِمَامَ الْقَوْمِ ، وَقَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِذَا أُقِيمَتِ الصَّلَاةُ وَوَجَدَ أَحَدُكُمُ الْخَلَاءَ ، فَلْيَبْدَأْ بِالْخَلَاءِ (رواه الترمذي)
✿══════════════✿, അബ്ദുല്ല ബിനിൽ അർഖം (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടപ്പോൾ അദ്ദേഹം ഇമാമായിരിക്കെ വേറൊരാളുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടു പോയി, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെടുന്ന സമയം നിങ്ങൾക്കാർക്കെങ്കിലും ബാത്ത് റൂമിൽ പോകേണ്ടതായി വന്നാൽ ആദ്യം അവൻ ബാത്ത് റൂമിൽ പോകട്ടെ(തിർമിദി)
