┏══✿ഹദീസ് പാഠം 1486✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 14
2 - 9 -2020 ബുധൻ
وَعَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللهُ عَنْهُ *أَنَّ رَسُولَ اللهِ ﷺ كَانَ فِي مَسِيرٍ لَهُ ، فَنَامُوا عَنْ صَلَاةِ الْفَجْرِ ، فَاسْتَيْقَظُوا بِحَرِّ الشَّمْسِ ، فَارْتَفَعُوا قَلِيلًا حَتَّى اسْتَقَلَّتِ الشَّمْسُ ، ثُمَّ أَمَرَ مُؤَذِّنًا فَأَذَّنَ فَصَلَّى رَكْعَتَيْنِ قَبْلَ الْفَجْرِ ، ثُمَّ أَقَامَ ، ثُمَّ صَلَّى الْفَجْرَ* (رواه أبو داود)
✿══════════════✿
ഇംറാൻ ബിൻ ഹുസ്വൈൻ (റ) ൽ നിന്ന് നിവേദനം: _*നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ ഒരു യാത്രയിലായിരിക്കെ, അവരെല്ലാം തന്നെ സുബ്ഹി നിസ്കാരത്തെ തൊട്ട് ഉറങ്ങി പോയി, അങ്ങനെ അവർ സൂര്യന്റെ ചൂട് ഏറ്റപ്പോഴാണ് ഉണർന്നത്, അങ്ങനെ അവർ അൽപം കൂടി പോയ ശേഷം സൂര്യൻ അൽപം മേലോട്ട് ഉയർന്നു ശേഷം തിരു നബി ﷺ മുഅദ്ദിനോട് വാങ്ക് വിളിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹം വാങ്ക് വിളിച്ചപ്പോൾ അവിടുന്ന് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു ശേഷം ഇഖാമത്ത് വിളിച്ചു ശേഷം സുബ്ഹി നിസ്കാരം നിർവഹിച്ചു*_(അബൂ ദാവൂദ്)
