┏══✿ഹദീസ് പാഠം 1495✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 23
11 - 9 -2020 വെള്ളി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ، ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسُ ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ قَالَ : قَالَ رَسُولُ اللهِ ﷺ : تَامَّةٍ تَامَّةٍ تَامَّةٍ(رواه الترمذي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാത നിസ്കാരം (സുബ്ഹി നിസ്കാരം) ജമാഅത്തായി നിർവഹിക്കുകയും ശേഷം സൂര്യൻ ഉദിക്കുന്നത് വരെ അല്ലാഹുവിന്റെ ദിക്റിലായി അവിടെ തന്നെ ഇരിക്കുകയും ശേഷം രണ്ട് റക്അത്ത് (ളുഹാ നിസ്കാരം) നിസ്കരിക്കുകയും ചെയ്താൽ ഒരു ഹജ്ജും ഉംറയും ചെയ്തത് പോലെയായി മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പൂർണ്ണമായ, പൂർണ്ണമായ, പൂർണ്ണമായ (ഹജ്ജും ഉംറയും)(തിർമിദി)
