Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 29, 2020

ഹദീസ് പാഠം 1513

┏══✿ഹദീസ് പാഠം 1513✿══┓
■══✿ <﷽> ✿══■
               1441- സഫർ - 11
                29 - 9 -2020 ചൊവ്വ

وَعَنِ ابْنِ الْمُنْكَدِرِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ جَابِرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا ، قَالَ : جِيءَ بِأَبِي يَوْمَ أُحُدٍ قَدْ مُثِّلَ بِهِ حَتَّى وُضِعَ بَيْنَ يَدَيْ رَسُولِ اللهِ ﷺ وَقَدْ سُجِّيَ ثَوْبًا ، فَذَهَبْتُ أُرِيدُ أَنْ أَكْشِفَ عَنْهُ فَنَهَانِي قَوْمِي ، ثُمَّ ذَهَبْتُ أَكْشِفُ عَنْهُ فَنَهَانِي قَوْمِي ، فَأَمَرَ رَسُولُ اللهِ ﷺ فَرُفِعَ فَسَمِعَ صَوْتَ صَائِحَةٍ ، فَقَالَ : مَنْ هَذِهِ ؟ فَقَالُوا : ابْنَةُ عَمْرٍو أَوْ أُخْتُ عَمْرٍو . قَالَ : فَلِمَ تَبْكِي ؟ - أَوْ : لَا تَبْكِي - فَمَا زَالَتِ الْمَلَائِكَةُ تُظِلُّهُ بِأَجْنِحَتِهَا حَتَّى رُفِعَ (رواه البخاري)

✿══════════════✿
ഇബ്നുൽ മുൻകദിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജാബിർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടു: മഹാൻ പറഞ്ഞു: ഉഹ്ദ് യുദ്ധ ദിവസം വികൃതമാക്കപ്പെട്ട നിലയിൽ എന്റെ പിതാവിനെ കൊണ്ട് വന്നു കൊണ്ട് വസ്ത്രം കൊണ്ട് മൂടപ്പെട്ട നിലയിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ മുന്നിൽ വെക്കപ്പെട്ടു, അന്നേരം മുഖം തുറന്നു നോക്കാനായി ഞാൻ പോയപ്പോൾ എന്റെ സമൂഹം എന്നെ വിലക്കി, ശേഷം വീണ്ടും തുറന്നു നോക്കാനായി ഞാൻ പോയപ്പോൾ എന്റെ സമൂഹം എന്നെ വിലക്കി, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിർദ്ദേശിച്ചപ്പോൾ വസ്ത്രം ഉയർത്തപ്പെട്ടു അന്നേരം ഒരു അട്ടഹാസം കേട്ടു: തിരു നബി ﷺ ചോദിച്ചു: ആരാണ് ഇവൾ? അവർ പറഞ്ഞു: അംറിന്റെ മകളാണ്/സഹോദരിയാണ്. തിരു നബി ﷺ പറഞ്ഞു: എന്തിനാണ് നീ കരയുന്നത്/ നീ കരയരുത് മയ്യിത്ത് ഉയർത്തുന്നത് വരെ മാലാഖമാർ അവരുടെ ചിറകുകൾ കൊണ്ട് അദ്ദേഹത്തിന് നിഴൽ വിരിച്ചു കൊടുത്തു കൊണ്ടിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: