┏══✿ഹദീസ് പാഠം 1517✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 15
3 - 10 -2020 ശനി
وَعَنْ عَلْقَمَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَبْدَ اللهِ رَضِيَ اللهُ عَنْهُ يَقُولُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّ نَفْسَ الْمُؤْمِنِ تَخْرُجُ رَشْحًا وَلَا أُحِبُّ مَوْتًا كَمَوْتِ الْحِمَارِ قِيلَ : وَمَا مَوْتُ الْحِمَارِ ؟ قَالَ : مَوْتُ الْفَجْأَةِ (رواه الترمذي)
✿══════════════✿
അൽഖമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം സത്യവിശ്വാസിയുടെ ആത്മാവ് നെറ്റി വിയർത്ത് കൊണ്ടാണ് (ശരീരത്തിൽ നിന്ന്) പുറത്ത് പോകുന്നത്, കഴുതകൾ ചത്തുപോകുന്നത് പോലെ മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ചോദിക്കപ്പെട്ടു: എന്താണ് കഴുതയുടെ മരണം കൊണ്ട് ഉദ്ദേശിച്ചത്? തിരു നബി ﷺ പറഞ്ഞു: പെട്ടന്നുള്ള മരണം(തിർമിദി)
