■══✿ <﷽> ✿══■
وَعَنْ عَبْدِ اللهِ بْنُ بُرَيْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : قَالَ النَّبِيُّ ﷺ : هَلْ تَدْرُونَ مَا هَذِهِ ؟ وَمَا هَذِهِ ؟ وَرَمَى بِحَصَاتَيْنِ ، قَالُوا : اللهُ وَرَسُولُهُ أَعْلَمُ . قَالَ : هَاذَاكَ الْأَمَلُ ، وَهَاذَاكَ الْأَجَلُ (رواه الترمذي)
അബ്ദുല്ല ബിൻ ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം : മഹാൻ പറഞ്ഞു: തിരു നബി ﷺ രണ്ട് കല്ലുകൾ (ഒന്ന് അടുത്തും മറ്റൊന്ന് ദൂരേക്കും) എറിഞ്ഞ് കൊണ്ട് ചോദിച്ചു : ഇതെന്താണ് എന്ന് നിങ്ങൾക്കറിയാമോ? അതെന്താണ് എന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുവിനും അവന്റെ തിരു ദൂതർ ﷺ ക്കും അറിയാം. തിരു നബി ﷺ പറഞ്ഞു: അത് (ദൂരേക്ക് എറിഞ്ഞ കല്ലിലേക്ക് ചൂണ്ടി കൊണ്ട്) (മനുഷ്യന്റെ) ആഗ്രഹങ്ങളാണ്, ഇത് (അടുത്തേക്ക് എറിഞ്ഞ കല്ലിലേക്ക് ചൂണ്ടി കൊണ്ട്) അവന്റെ കാലാവധിയുമാണ്(തിർമിദി)
