■══✿ <﷽> ✿══■
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ دَخَلَ عَلَى رَجُلٍ مِنْ بَنِي النَّجَّارِ يَعُودُهُ ، فَقَالَ لَهُ رَسُولُ اللهِ ﷺ : يَا خَالُ ، قُلْ : لَا إِلَهَ إِلَّا اللهُ فَقَالَ : أَوَخَالٌ أَنَا أَوْ عَمٌّ ؟ فَقَالَ النَّبِيُّ ﷺ : لَا ، بَلْ خَالٌ فَقَالَ لَهُ : قُلْ : لَا إِلَهَ إِلَّا هُوَ قَالَ : خَيْرٌ لِي ؟ قَالَ : نَعَمْ (رواه أحمد)
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ബനൂ നജ്ജാറിലെ ഒരാളെ രോഗം സന്ദർശിക്കാനായി പ്രവേശിച്ചു എന്നിട്ട് അദ്ദേഹത്തോട് അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ എന്റെ അമ്മാവാ, നിങ്ങൾ "ലാഇലാഹ ഇല്ലല്ലാഹ്" (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല" എന്ന് നിങ്ങൾ പറയൂ അപ്പോൾ അദ്ദേഹം ചോദിച്ചു: ഞാൻ അമ്മാവനാണോ അല്ല പിതൃ സഹോദരനാണോ? തിരു നബി ﷺ പറഞ്ഞു: അല്ല! നിങ്ങൾ അമ്മാവനാണ് ശേഷം പറഞ്ഞു: അവനല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് നിങ്ങൾ പറയൂ അദ്ദേഹം ചോദിച്ചു: എനിക്ക് നല്ലതാണോ അത്? തിരു നബി ﷺ പറഞ്ഞു: അതെ(അഹ്മദ്)
