■══✿ <﷽> ✿══■
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللهِ ﷺ فَجَاءَهُ رَجُلٌ مِنَ الْأَنْصَارِ ، فَسَلَّمَ عَلَى النَّبِيِّ ﷺ ثُمَّ قَالَ : يَا رَسُولَ اللهِ أَيُّ الْمُؤْمِنِينَ أَفْضَلُ ؟ قَالَ : أَحْسَنُهُمْ خُلُقًا قَالَ : فَأَيُّ الْمُؤْمِنِينَ أَكْيَسُ ؟ قَالَ : أَكْثَرُهُمْ لِلْمَوْتِ ذِكْرًا ، وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا ، أُولَئِكَ الْأَكْيَاسُ (رواه ابن ماجة)
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ന്റെ കൂടെയായിരുന്നപ്പോൾ അൻസ്വാറുകളിൽ നിന്ന് ഒരാൾ വന്ന് കൊണ്ട് തിരു നബി ﷺ യുടെ മേൽ സലാം പറഞ്ഞു, ശേഷം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, സത്യവിശ്വാസികളിൽ ഏറ്റവും ഉത്തമൻ ആരാണ്? തിരു നബി ﷺ പറഞ്ഞു: അവരിൽ ഏറ്റവും സൽസ്വഭാവിയാരോ അവനാണ് ഉത്തമൻ അദ്ദേഹം തുടർന്നു: എന്നാൽ സത്യ വിശ്വാസികളിൽ ഏറ്റവും ബുദ്ധിമാൻ ആരാണ്? തിരു നബി ﷺ പറഞ്ഞു: അവരിൽ നിന്ന് മരണത്തെ ഏറ്റവും കൂടുതൽ ഓർക്കുന്നവനും മരണാനന്തര ജീവിതത്തിന് വേണ്ടി ഒരുക്ക് കൂട്ടുന്നവനുമാണ്, അവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ(ഇബ്നു മാജ)
