■══✿ <﷽> ✿══■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ الرَّجُلَ لَيَعْمَلُ الزَّمَانَ الطَّوِيلَ بِأَعْمَالِ أَهْلِ الْجَنَّةِ ، ثُمَّ يَخْتِمُ اللهُ لَهُ عَمَلَهُ بِأَعْمَالِ أَهْلِ النَّارِ ، فَيَجْعَلُهُ مِنْ أَهْلِ النَّارِ ، وَإِنَّ الرَّجُلَ لَيَعْمَلُ الزَّمَانَ الطَّوِيلَ بِأَعْمَالِ أَهْلِ النَّارِ ، ثُمَّ يَخْتِمُ اللهُ لَهُ عَمَلَهُ بِأَعْمَالِ أَهْلِ الْجَنَّةِ ، فَيَجْعَلُهُ مِنْ أَهْلِ الْجَنَّةِ ، فَيُدْخِلُهُ الْجَنَّةَ (رواه أحمد)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഒരാൾ ദീർഘകാലം സ്വർഗ്ഗാവകാശിയുടെ പ്രവർത്തനം ചെയ്ത് കൊണ്ടിരിക്കും, ശേഷം അവസാനം അവന്റെ പ്രവർത്തനത്തെ നരകക്കാരന്റെ പ്രവർത്തനം കൊണ്ട് അല്ലാഹു അവസാനിപ്പിക്കും. അങ്ങനെ അല്ലാഹു അവനെ നരകാവകാശിയിൽ ഉൾപ്പെടുത്തും. നിശ്ചയം മറ്റൊരാൾ ധാരാളം കാലം നരകാവകാശിയുടെ പ്രവർത്തനം കൊണ്ട് വ്യാപൃതനാകും, ശേഷം അവന്റെ പ്രവർത്തനത്തെ സ്വർഗ്ഗാവകാശിയുടെ പ്രവർത്തനം കൊണ്ട് അല്ലാഹു അവസാനിപ്പിക്കും അത് വഴി അവനെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും(അഹ്മദ്)
