■══✿ <﷽> ✿══■
وَعَنْ يَحْيَى بْنِ سَعِيدٍ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : كَانَ رَسُولُ اللهِ ﷺ جَالِسًا ، وَقَبْرٌ يُحْفَرُ بِالْمَدِينَةِ ، فَاطَّلَعَ رَجُلٌ فِي الْقَبْرِ ، فَقَالَ : بِئْسَ مَضْجَعُ الْمُؤْمِنِ ، فَقَالَ رَسُولُ اللهِ ﷺ : بِئْسَ مَا قُلْتَ فَقَالَ الرَّجُلُ : إِنِّي لَمْ أُرِدْ هَذَا يَا رَسُولَ اللهِ ، إِنَّمَا أَرَدْتُ الْقَتْلَ فِي سَبِيلِ اللهِ ، فَقَالَ رَسُولُ اللهِ ﷺ : لَا مِثْلَ لِلْقَتْلِ فِي سَبِيلِ اللهِ مَا عَلَى الْأَرْضِ بُقْعَةٌ هِيَ أَحَبُّ إِلَيَّ أَنْ يَكُونَ قَبْرِي بِهَا مِنْهَا ثَلَاثَ مَرَّاتٍ (موطإ مالك)
യഹ്യ ബിൻ സഈദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറഞ്ഞു: മദീനയിൽ ഖബ്ർ കുഴിച്ച് കൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടെ ഇരിക്കുകയായിരുന്നു, അന്നേരം ഒരാൾ ഖബ്റിന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: "സത്യ വിശ്വാസിയുടെ കിടപ്പാടം എത്ര മോശം" അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ പറഞ്ഞത് വളരെ മോശമായിപ്പോയല്ലോ അദ്ദേഹം പറഞ്ഞു: ഞാൻ അതല്ല ഉദ്ദേശിച്ചത്, ഞാൻ അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധത്തിന്റെ (മഹത്വമാണ്) ഉദ്ദേശിച്ചത്, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധത്തിന് തുല്യമായ മറ്റൊന്നില്ല, ഭൂമുഖത്ത് എന്റെ ഖബ്ർ ഉണ്ടാവാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം മദീനയല്ലാതെ മറ്റൊന്നില്ല തന്നെ മൂന്ന് പ്രാവശ്യം പറഞ്ഞു (മുവത്വഅ്)
