Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 25, 2020

ഹദീസ് പാഠം 1539

┏══✿ഹദീസ് പാഠം 1539✿══┓
■══✿ <﷽> ✿══■
              1441- റബീഉൽ അവ്വൽ - 8
                25 - 10 -2020 ഞായർ

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا مِنْ أَهْلِ الْبَادِيَةِ أَتَى النَّبِيَّ ﷺ فَقَالَ : يَا رَسُولَ اللهِ مَتَى السَّاعَةُ قَائِمَةٌ ؟ قَالَ : وَيْلَكَ ، وَمَا أَعْدَدْتَ لَهَا ؟ قَالَ : مَا أَعْدَدْتُ لَهَا ، إِلَّا أَنِّي أُحِبُّ اللهَ وَرَسُولَهُ. قَالَ : إِنَّكَ مَعَ مَنْ أَحْبَبْتَ فَقُلْنَا : وَنَحْنُ كَذَلِكَ ؟ قَالَ : نَعَمْ فَفَرِحْنَا يَوْمَئِذٍ فَرَحًا شَدِيدًا ، فَمَرَّ غُلَامٌ لِلْمُغِيرَةِ ، وَكَانَ مِنْ أَقْرَانِي ، فَقَالَ : إِنْ أُخِّرَ هَذَا فَلَنْ يُدْرِكَهُ الْهَرَمُ حَتَّى تَقُومَ السَّاعَةُ (رواه البخاري))

✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഗ്രാമീണരിൽ നിന്നുള്ള ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു : ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എന്നാണ് അന്ത്യനാൾ സംഭവിക്കുക? തിരു നബി ﷺ ചോദിച്ചു: നാശം! അതിന് വേണ്ടി നിങ്ങൾ എന്താണ് ഒരുക്കി വെച്ചത്? അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിനേയും അവന്റെ തിരു ദൂതർ ﷺ യേയും ഇഷ്ടം വെക്കുന്നു അതിൽ കവിഞ്ഞ് മറ്റൊന്നും ഞാൻ ഒരുക്കി വെച്ചിട്ടില്ല. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ആരെയാണോ സ്നേഹിക്കുന്നത് അവരോടൊപ്പമായിരിക്കും നിങ്ങൾ (പരലോകത്ത്) അപ്പോൾ ഞങ്ങൾ പറഞ്ഞു: ഞങ്ങളും അപ്രകാരം തന്നെയാണോ? തിരു നബി ﷺ പറഞ്ഞു: അതെ അന്നേ ദിവസം ഞങ്ങൾ അങ്ങേയറ്റം സന്തോഷിച്ചു, അന്നേരം മുഗീറയുടെ അടിമ കുട്ടി അതിലൂടെ കടന്നു പോയി, അവൻ എന്റെ സമപ്രായക്കാരനായിരുന്നു അന്നേരം തിരു നബി ﷺ പറഞ്ഞു: ഇവൻ വയസ് നീട്ടി കിട്ടുകയാണെങ്കിൽ വാർദ്ധക്യം വരും മുമ്പ് അന്ത്യനാൾ സംഭവിച്ചിരിക്കും (ബുഖാരി)
ഓരോരുത്തരുടേയും അന്ത്യനാൾ അവൻ മരിക്കുന്ന ദിവസമാണ് എന്നാണ് തിരു നബി ﷺ ഉദ്ദേശിച്ചത്
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: