┏══✿ഹദീസ് പാഠം 1545✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 14
31 - 10 -2020 ശനി
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا ، قَالَ : كَانَ النَّبِيُّ ﷺ يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ، ثُمَّ يَقُولُ : أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ ؟ فَإِذَا أُشِيرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ ، وَقَالَ : أَنَا شَهِيدٌ عَلَى هَؤُلَاءِ يَوْمَ الْقِيَامَةِ وَأَمَرَ بِدَفْنِهِمْ فِي دِمَائِهِمْ ، وَلَمْ يُغَسَّلُوا وَلَمْ يُصَلَّ عَلَيْهِمْ (رواه البخاري)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഉഹ്ദ് യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവരിൽ നിന്ന് രണ്ട് പേരെ ഒരൊറ്റ വസ്ത്രത്തിൽ ഒരുമിച്ച് കൂട്ടുമായിരുന്നു ശേഷം പറയുമായിരുന്നു: അവരിലാരാണ് ഏറ്റവും കൂടുതൽ ഖുർആൻ മനഃപാഠമാക്കിയവർ? അവരിലേതെങ്കിലുമൊരാളിലേക്ക് ചൂണ്ടിക്കാണിക്കപ്പെട്ടാൽ ഖബ്റിൽ വെക്കുന്നതിൽ അവരെ മുന്തിക്കുമായിരുന്നു. തിരു നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഇവരുടെ മേലിൽ ഞാൻ സാക്ഷിയാരിക്കും രക്തക്കറയോട് തന്നെ കുളിപ്പിക്കുകയോ നിസ്ക്കരിക്കുകയോ ചെയ്യാതെ അവരെ മറവ് ചെയ്യാൻ തിരു നബി ﷺ കൽപ്പിച്ചു (ബുഖാരി)
