┏══✿ഹദീസ് പാഠം 1548✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 17
3 - 11 -2020 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا قَالَ : مَاتَ رَجُلٌ بِالْمَدِينَةِ مِمَّنْ وُلِدَ بِهَا ، فَصَلَّى عَلَيْهِ رَسُولُ اللهِ ﷺ ثُمَّ قَالَ : يَا لَيْتَهُ مَاتَ بِغَيْرِ مَوْلِدِهِ قَالُوا : وَلِمَ ذَاكَ يَا رَسُولَ اللهِ ؟ قَالَ : إِنَّ الرَّجُلَ إِذَا مَاتَ بِغَيْرِ مَوْلِدِهِ قِيسَ لَهُ مِنْ مَوْلِدِهِ إِلَى مُنْقَطَعِ أَثَرِهِ فِي الْجَنَّةِ (رواه النسائي)
✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മദീനയിൽ ജനിച്ചയൊരാൾ അവിടെ വെച്ച് തന്നെ മരണപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അദ്ദേഹത്തിന് വേണ്ടി (മയ്യിത്ത്) നിസ്കരിച്ച ശേഷം പറഞ്ഞു: അദ്ദേഹം ജനിച്ചയിടത്ത് അല്ലാത്ത മറ്റൊരിടത്ത് മരണപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അതെന്താണ് അങ്ങനെ? തിരു നബി ﷺ പറഞ്ഞു: നിശ്ചയം ഒരാൾ താൻ ജനിച്ച സ്ഥലം അല്ലാത്ത മറ്റൊരിടത്ത് മരണപ്പെട്ടാൽ അവൻ ജനിച്ച സ്ഥലം മുതൽ അവന്റെ അവധി എത്തിയ (മരണപ്പെട്ട) സ്ഥലം വരെ സ്വർഗ്ഗത്തിൽ അവന് വേണ്ടി അളക്കപ്പെടുന്നതാണ്(നസാഈ)
