Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 6, 2020

ഹദീസ് പാഠം 1551

┏══✿ഹദീസ് പാഠം 1551✿══┓
■══✿ <﷽> ✿══■
            1441- റബീഉൽ അവ്വൽ - 20
                6 - 11 -2020 വെള്ളി

وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ ، فَيُنَادِي مُنَادٍ : يَا أَهْلَ الْجَنَّةِ. فَيَشْرَئِبُّونَ ، وَيَنْظُرُونَ ، فَيَقُولُ : هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ. وَكُلُّهُمْ قَدْ رَآهُ . ثُمَّ يُنَادِي : يَا أَهْلَ النَّارِ . فَيَشْرَئِبُّونَ وَيَنْظُرُونَ ، فَيَقُولُ : هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ . وَكُلُّهُمْ قَدْ رَآهُ . فَيُذْبَحُ ، ثُمَّ يَقُولُ : يَا أَهْلَ الْجَنَّةِ ، خُلُودٌ فَلَا مَوْتَ ، وَيَا أَهْلَ النَّارِ ، خُلُودٌ فَلَا مَوْتَ ثُمَّ قَرَأَ : { وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ } وَهَؤُلَاءِ فِي غَفْلَةٍ ؛ أَهْلُ الدُّنْيَا { وَهُمْ لَا يُؤْمِنُونَ } (رواه البخاري)

✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: (അന്ത്യനാളിൽ) മരണത്തെ വെള്ളയും കറുപ്പും കലർന്ന ഒരു ആടിന്റെ രൂപത്തിൽ കൊണ്ട് വരും ശേഷം വിളിക്കപ്പെടും : ഓ സ്വർഗ്ഗാവകാശികളെ. അന്നേരം സ്വർഗ്ഗവകാശികൾ എല്ലാവരും തല ഉയർത്തി നോക്കും, അന്നേരം ചോദിക്കും: ഇതിനെ നിങ്ങൾക്കറിയാമോ? അവർ പറയും: അതെ, ഇത് മരണമാണ്, അവരെല്ലാം അതിനെ കണ്ടിട്ടുണ്ട്. ശേഷം വിളിക്കപ്പെടും: ഓ നരകാവകാശികളെ, അന്നേരം നരകാവകാശികളെല്ലാവരും തല ഉയർത്തി നോക്കും, അന്നേരം ചോദിക്കും: ഇതിനെ നിങ്ങൾക്കറിയാമോ? അവർ പറയും: അതെ ഇത് മരണമാണ് അവരെല്ലാം അതിനെ കണ്ടിട്ടുണ്ട്. അന്നേരം അതിനെ അറുക്കപ്പെടും ശേഷം പറയും: ഓ സ്വർഗ്ഗാവകാശികളെ നിങ്ങൾ ഇവിടെ ശാശ്വതരാണ്, മരണമില്ല, ഓ നരകാവകാശികളെ നിങ്ങൾ ഇവിടെ ശാശ്വതരാണ് മരണമില്ല ശേഷം തിരു നബി ﷺ പാരായണം ചെയ്തു: നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി അങ്ങ് അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു* ഇവർ (ദുനിയാവിലുള്ളവർ) അശ്രദ്ധയിലാണ് *അവര്‍ വിശ്വസിക്കുന്നില്ല* (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: