Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 15, 2020

ഹദീസ് പാഠം 1559

┏══✿ഹദീസ് പാഠം 1559✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ അവ്വൽ - 28
           14 - 11 -2020 ശനി

وَعَنْ كُرَيْبٍ مَوْلَى ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا عَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّهُ مَاتَ ابْنٌ لَهُ بِقُدَيْدٍ ، أَوْ بِعُسْفَانَ ، فَقَالَ : يَا كُرَيْبُ ، انْظُرْ مَا اجْتَمَعَ لَهُ مِنَ النَّاسِ ، قَالَ : فَخَرَجْتُ ، فَإِذَا نَاسٌ قَدِ اجْتَمَعُوا لَهُ ، فَأَخْبَرْتُهُ ، فَقَالَ : تَقُولُ هُمْ أَرْبَعُونَ ؟ قَالَ : نَعَمْ قَالَ : أَخْرِجُوهُ ، فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلًا لَا يُشْرِكُونَ بِاللهِ شَيْئًا ؛ إِلَّا شَفَّعَهُمُ اللهُ فِيهِ (رواه مسلم)

✿══════════════✿
ഇബ്നു അബ്ബാസ് (റ) ന്റെ അടിമയായ കുറൈബ് (റ) അബ്ദുല്ല ബിൻ അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാന്റെ "ഖുദൈദിലുള്ള/ഉസ്ഫാനിലുള്ള" മകൻ മരണപ്പെട്ടപ്പോൾ പറഞ്ഞു: ഓ കുറൈബെ, ആ മയ്ശിത്തിന് വേണ്ടി ജനങ്ങൾ സമ്മേളിച്ചോ എന്ന് നോക്കൂ . മഹാൻ പറഞ്ഞു: അങ്ങനെ ഞാൻ പുറത്ത് പോയി നോക്കിയപ്പോൾ ജനങ്ങൾ അവിടെ സമ്മേളിച്ചതായി കണ്ടു, വിവരം ഞാൻ അബ്ദുല്ല ബിൻ അബ്ബാസ് (റ) നോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: നിങ്ങൾ പറഞ്ഞുവരുന്നത് അവർ നാല്പത് പേരുണ്ട് എന്നാണോ? അദ്ദേഹം പറഞ്ഞു: അതെ, അന്നേരം മഹാൻ പറഞ്ഞു: എന്നാൽ മയ്യിത്ത് എടുത്തോളൂ കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: വല്ല മുസ്ലിമും മരണപ്പെടുകയും അവന്റെ ജനാസയുടെ മേൽ അല്ലാവിൽ മറ്റൊന്നിനേയും പങ്കാളികളെ സ്ഥാപിക്കാത്ത നാല്പത് പേര് ജനാസ നിസ്കരിക്കുകയും ചെയ്താൽ അവന്റെ കാര്യത്തിൽ അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കുന്നതാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: