┏══✿ഹദീസ് പാഠം 1574✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 13
29 - 11 -2020 ഞായർ
وَعَنْ أَبِي بُرْدَةَ بْنِ أَبِي مُوسَى رَضِيَ اللهُ عَنْهُ قَالَ : وَجِعَ أَبُو مُوسَى رَضِيَ اللهُ عَنْهُ وَجَعًا ، فَغُشِيَ عَلَيْهِ ، وَرَأْسُهُ فِي حَجْرِ امْرَأَةٍ مِنْ أَهْلِهِ ، فَصَاحَتِ امْرَأَةٌ مِنْ أَهْلِهِ ، فَلَمْ يَسْتَطِعْ أَنْ يَرُدَّ عَلَيْهَا شَيْئًا ، فَلَمَّا أَفَاقَ قَالَ : أَنَا بَرِيءٌ مِمَّا بَرِئَ مِنْهُ رَسُولُ اللهِ ﷺ فَإِنَّ رَسُولَ اللهِ ﷺ بَرِئَ مِنَ الصَّالِقَةِ وَالْحَالِقَةِ وَالشَّاقَّةِ (متفق عليه)
✿══════════════✿
അബൂ ബുർദത ബിൻ അബീ മൂസ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ മൂസാ (റ) ക്ക് ശക്തമായ വേദന അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു അവിടുത്തെ തല അവിടുത്തെ വീട്ടിലെ ഒരു സ്ത്രീയുടെ മടിയിൽ വെച്ചിരിക്കുകയായിരുന്നു അന്നേരം വീട്ടിലെ ഒരു സ്ത്രീ ആർത്തട്ടഹസിച്ചു, എന്നാൽ അതിനെ ഒരു നിലക്കും തടയാൻ അദ്ദേഹത്തിന് സാധിച്ചില്ല, അങ്ങനെ അദ്ദേഹത്തിന് ബോധം തിരിച്ചു വന്നപ്പോൾ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ മുക്തനായ എല്ലാ കാര്യങ്ങളിൽ നിന്ന് ഞാനും മുക്തനാണ്, കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ സ്വാലിഖത്തിൽ (വിപത്ത് ഘട്ടത്തിൽ ശബ്ദം ഉയർത്തൽ) നിന്നും ഹാലിക്കത്തിൽ (വിപത്ത് സമയത്ത് മുടി കളയൽ) നിന്നും, ശാഖത്തിൽ (വിപത്ത് വേളയിൽ വസ്ത്രം വലിച്ച് കീറൽ) നിന്നും മുക്തനാണ്(ബുഖാരി, മുസ്ലിം)
