┏══✿ഹദീസ് പാഠം 1581✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 20
6 - 12 -2020 ഞായർ
وَعَنْ سَعِيدٍ الْمَقْبُرِيِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ ، أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا وُضِعَتِ الْجِنَازَةُ وَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ ، فَإِنْ كَانَتْ صَالِحَةً قَالَتْ : قَدِّمُونِي ، وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ : يَا وَيْلَهَا ، أَيْنَ يَذْهَبُونَ بِهَا ؟ يَسْمَعُ صَوْتَهَا كُلُّ شَيْءٍ ، إِلَّا الْإِنْسَانَ وَلَوْ سَمِعَهُ صَعِقَ (متفق عليه)
✿══════════════✿
സഈദിൽ മഖ്ബുരി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബൂ സഈദിൽ ഖുദ്രിയ്യ് (റ) പറയുന്നതായി കേട്ടു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനാസയെ (മയ്യിത്ത് കട്ടിലിൽ) വെക്കപ്പെടുകയും പുരുഷന്മാർ അവരുടെ പിരടിയുടെ മേൽ അതിനെ വഹിക്കപ്പെടുകയും ചെയ്താൽ, ആ മയ്യിത്ത് സച്ചരിതനാണെങ്കിൽ പറയും: "എന്നെ വേഗം കൊണ്ട് പോകൂ" എന്ന് അതേസമയം അവൻ സച്ചരിതനൈല്ലെങ്കിൽ പറയും: "ഓ എന്തൊരു കഷ്ടം, ഇതിനെയും വഹിച്ച് എവിടേക്കാണ് അവർ പോകുന്നത്?" എന്ന്, ആ ശബ്ദം മനുഷ്യനല്ലാത്ത എല്ലാ ജീവജാലങ്ങളും കേൾക്കും, മനുഷ്യനെങ്ങാനും കേട്ടാൽ അവൻ ബോധരഹിതനാകുന്നതാണ്(ബുഖാരി, മുസ്ലിം)
