Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 7, 2020

ഹദീസ് പാഠം 1582

┏══✿ഹദീസ് പാഠം 1582✿══┓
■══✿ <﷽> ✿══■
      1441- റബീഉൽ ആഖിർ - 21
           7 - 12 -2020 തിങ്കൾ

وَعَنْ عَطَاءٍ رَضِيَ اللهُ عَنْهُ قَالَ : حَضَرْنَا مَعَ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا جَنَازَةَ مَيْمُونَةَ رَضِيَ اللهُ عَنْهَا زَوْجِ النَّبِيِّ ﷺ بِسَرِفَ ، فَقَالَ ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا : هَذِهِ زَوْجُ النَّبِيِّ ﷺ  فَإِذَا رَفَعْتُمْ نَعْشَهَا ، فَلَا تُزَعْزِعُوا ، وَلَا تُزَلْزِلُوا ، وَارْفُقُوا ، فَإِنَّهُ كَانَ عِنْدَ رَسُولِ اللهِ ﷺ  تِسْعٌ ، فَكَانَ يَقْسِمُ لِثَمَانٍ ، وَلَا يَقْسِمُ لِوَاحِدَةٍ قَالَ عَطَاءٌ رَضِيَ اللهُ عَنْهُ : الَّتِي لَا يَقْسِمُ لَهَا صَفِيَّةُ بِنْتُ حُيَيِّ بْنِ أَخْطَبَ (متفق عليه)

✿══════════════✿
അ'ത്വാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു അബ്ബാസ് (റ) ന്റെ കൂടെ "സരിഫ്" എന്ന സ്ഥലത്ത് തിരു നബി ﷺ യുടെ പ്രീയ പത്നിയായ  മൈമൂനാ ബീവി (റ) യുടെ ജനാസയിൽ ഞാൻ സംബന്ധിച്ചപ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഇവർ തിരു നബി ﷺ യുടെ പ്രീയ പത്നിയാണ്, അത് കൊണ്ട് അവരുടെ മയ്യിത്ത് ഉയർത്തി കഴിഞ്ഞാൽ ഇളക്കുകയോ (അനാവശ്യമായ നിലക്ക്) അനക്കുകയോ ചെയ്യരുത്, മൃതുവായ നിലക്ക് കൊണ്ട് പോകണം, കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുക്കൽ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു, അവിടുന്ന് എട്ട് പേർക്ക് അവരുടെ ഖിസ്മ് (ഭാര്യമാർക്ക് നൽകേണ്ട പ്രത്യേക അവകാശം) നൽകാറുണ്ടായിരുന്നു, ഒരാൾക്ക് അത് നൽകാറില്ലായിരുന്നു അ'ത്വാഅ് (റ) പറഞ്ഞു: തിരു നബി ﷺ ഖിസ്മ് നൽകാത്തത് സ്വഫിയ്യ ബിൻതി ഹുയയ്യി ബ്ൻ അഖ്ത്വബ് (റ) എന്നിവരായിരുന്നു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: