┏══✿ഹദീസ് പാഠം 1586✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ ആഖിർ - 25
11 - 12 -2020 വെള്ളി
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : مَرَّتْ جَنَازَةٌ ، فَقَامَ لَهَا رَسُولُ اللهِ ﷺ وَقُمْنَا مَعَهُ ، فَقُلْنَا : يَا رَسُولَ اللهِ ، إِنَّهَا يَهُودِيَّةٌ ، فَقَالَ : إِنَّ الْمَوْتَ فَزَعٌ، فَإِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا(رواه مسلم)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരു ജനാസ (തിരു നബി ﷺ യുടെ അരികിലൂടെ) കടന്നു പോയപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ആ മയ്യിത്തിന്റെ വേണ്ടി എഴുന്നേറ്റു നിന്നപ്പോൾ ഞങ്ങളും എഴുന്നേറ്റു നിന്നു; ഞങ്ങൾ പറഞ്ഞു:ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അത് ജൂതന്റെ ജനാസയാണ്, അന്നേരം തിരു നബി ﷺ പറഞ്ഞു: മരണം ഒരു , പരിഭ്രാന്തിയാണ്, അത് കൊണ്ട് നിങ്ങൾ ജനാസയെ കണ്ടാൽ എഴുന്നേറ്റു നിൽക്കുക (മുസ്ലിം)
