┏══✿ഹദീസ് പാഠം 1598✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 8
23 - 12 -2020 ബുധൻ
وَعَنْ هِشَامِ بْنِ عَامِرٍ رَضِيَ اللهُ عَنْهُ قَالَ : جَاءَتِ الْأَنْصَارُ إِلَى رَسُولِ اللهِ ﷺ يَوْمَ أُحُدٍ فَقَالُوا : أَصَابَنَا قَرْحٌ وَجَهْدٌ ، فَكَيْفَ تَأْمُرُنَا ؟ قَالَ : احْفِرُوا ، وَأَوْسِعُوا ، وَاجْعَلُوا الرَّجُلَيْنِ وَالثَّلَاثَةَ فِي الْقَبْرِ قِيلَ : فَأَيُّهُمْ يُقَدَّمُ ؟ قَالَ : أَكْثَرُهُمْ قُرْآنًا قَالَ : أُصِيبَ أَبِي يَوْمَئِذٍ عَامِرٌ بَيْنَ اثْنَيْنِ. أَوْ قَالَ : وَاحِدٌ. (رواه أبو داود)
✿══════════════✿
ഹിഷാം ബിൻ ആമിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉഹ്ദ് യുദ്ധ ദിവസം അൻസ്വാറുകൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഞങ്ങൾക്ക് മുറിവും പ്രയാസവും വന്നു പെട്ടല്ലോ, അങ്ങ് ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ (ഖബ്ർ) കുഴിക്കുക, വിശാലത ചെയ്യുക, ഒരു ഖബ്റിൽ തന്നെ രണ്ടു പേരേയും മൂന്ന് പേരെയും അടക്കം ചെയ്യുക ചോദിക്കപ്പെട്ടു: അവരിൽ ആരെയാണ് മുന്തിക്കേണ്ടത്? തിരു നബി ﷺ പറഞ്ഞു: അവരിൽ ഖുർആൻ കൂടുതൽ പഠിച്ചവരാരോ അവരെ മഹാൻ പറഞ്ഞു: എന്റെ പിതാവ് ആ'മിർ (റ) രണ്ട് പേർക്കിടയിൽ അന്നേദിവസം മറവ് ചെയ്യപ്പെട്ടു(അബൂ ദാവൂദ്)
