┏══✿ഹദീസ് പാഠം 1599✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 9
24 - 12 -2020 വ്യാഴം
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : لَمَّا ثَقُلَ النَّبِيُّ اللهِ ﷺ جَعَلَ يَتَغَشَّاهُ ، فَقَالَتْ فَاطِمَةُ رَضِيَ اللهُ عَنْهَا : وَا كَرْبَ أَبَاهُ . فَقَالَ لَهَا : لَيْسَ عَلَى أَبِيكِ كَرْبٌ بَعْدَ الْيَوْمِ فَلَمَّا مَاتَ قَالَتْ : يَا أَبَتَاهْ أَجَابَ رَبًّا دَعَاهْ ، يَا أَبَتَاهْ مَنْ جَنَّةُ الْفِرْدَوْسِ مَأْوَاهْ ، يَا أَبَتَاهْ إِلَى جِبْرِيلَ نَنْعَاهْ . فَلَمَّا دُفِنَ قَالَتْ فَاطِمَةُ رَضِيَ اللهُ عَنْهَا : يَا أَنَسُ ، أَطَابَتْ أَنْفُسُكُمْ أَنْ تَحْثُوا عَلَى رَسُولِ اللهِ ﷺ التُّرَابَ ؟ (رواه البخاري)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ക്ക് രോഗം മൂർച്ഛിച്ചപ്പോൾ അവിടുത്തേക്ക് ബോധക്ഷയം വന്നപ്പോൾ ഫാത്തിമ ബീവി (റ) പറഞ്ഞു: എന്റെ പിതാവിന്റെ വേദന എത്ര യാണ്!! അന്നേരം തിരു നബി ﷺ പറഞ്ഞു: (മോളെ) ഇന്നേദിവസത്തിന് ശേഷം നിന്റെ പിതാവിന് വേദനയില്ല അവിടുന്ന് വഫാത്തായപ്പോൾ മഹതി പറഞ്ഞു: ഓ എന്റെ വാപ്പാ രക്ഷിതാവിന് ഉത്തരം ചെയ്തു, ഓ എന്റെ വാപ്പാ സ്വർഗ്ഗമാണല്ലോ അവിടുത്തെ അഭയ കേന്ദ്രം, ഓ എന്റെ വാപ്പാ ജിബ്‌രീലിനോട് ഞങ്ങൾ മരണവാർത്ത അറിയിക്കുന്നു, അങ്ങനെ മറവ് ചെയ്തു കഴിഞ്ഞപ്പോൾ ഫാത്തിമ ബീവി (റ) ചോദിച്ചു: ഓ അനസെ, അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മേൽ മണ്ണ് വാരിയിടാൻ നിങ്ങളുടെ മനസ്സ് സമ്മതിച്ചുവോ?! (ബുഖാരി)
