┏══✿ഹദീസ് പാഠം 1600✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 10
25 - 12 -2020 വെള്ളി
وَعَنْ أَبِي سَلَمَةَ رَضِيَ اللهُ عَنْهُ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ ﷺ أَخْبَرَتْهُ قَالَتْ : أَقْبَلَ أَبُو بَكْرٍ رَضِيَ اللهُ عَنْهُ عَلَى فَرَسِهِ مِنْ مَسْكَنِهِ بِالسُّنْحِ ، حَتَّى نَزَلَ فَدَخَلَ الْمَسْجِدَ ، فَلَمْ يُكَلِّمِ النَّاسَ حَتَّى دَخَلَ عَلَى عَائِشَةَ رَضِيَ اللهُ عَنْهَا ، فَتَيَمَّمَ النَّبِيَّ ﷺ وَهُوَ مُسَجًّى بِبُرْدِ حِبَرَةٍ ، فَكَشَفَ عَنْ وَجْهِهِ ، ثُمَّ أَكَبَّ عَلَيْهِ فَقَبَّلَهُ ، ثُمَّ بَكَى ، فَقَالَ : بِأَبِي أَنْتَ يَا نَبِيَّ اللهِ لَا يَجْمَعُ اللهُ عَلَيْكَ مَوْتَتَيْنِ ، أَمَّا الْمَوْتَةُ الَّتِي كُتِبَتْ عَلَيْكَ فَقَدْ مُتَّهَا (رواه البخاري)
✿══════════════✿
അബൂ സലമ (റ) യിൽ നിവേദനം: നിശ്ചയം തിരു നബി ﷺ യുടെ പ്രീയ പത്നി ആയിഷ ബീവി (റ) മഹാനോട് ഹദീസ് പറഞ്ഞു കൊടുത്തു: (തിരു നബി ﷺ വഫാത്തായ സമയത്ത്) "സുൻഹ്" എന്ന പ്രദേശത്തെ തന്റെ താമസ സ്ഥലത്ത് നിന്ന് കുതിരപ്പുറത്ത് കയറി അബൂബക്കർ (റ) മുന്നിട്ട് വന്നു, അങ്ങനെ (വാഹനപ്പുറത്ത് നിന്ന്) ഇറങ്ങി പള്ളിയിൽ പ്രവേശിച്ച് ആരോടും സംസാരിക്കാതെ ആയിഷ ബീവി (റ) യുടെ അടുത്ത് ചെന്നു ശേഷം തിരു നബി ﷺ യുടെ നേരെ തിരിഞ്ഞു അവിടുന്ന് യമനിലെ "ഹിബറ" എന്ന വസ്ത്രം കൊണ്ട് പുതപ്പിക്കപ്പെട്ട നിലയിലായിരുന്നു, അങ്ങനെ അവിടുത്തെ മുഖത്തെ വസ്ത്രം മാറ്റി ശേഷം മുട്ട് കുത്തി ഇരുന്ന് അവിടുത്തേക്ക് ചുടുചുംബനമർപ്പിച്ച ശേഷം അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു പ്രവാചകരെ, എന്റെ പിതാവ് അങ്ങേയ്ക്ക് ദണ്ഡമാണ്, അങ്ങയുടെ മേൽ രണ്ട് മരണം ഒരുമിച്ച് കൂടില്ല, അങ്ങേയ്ക്ക് അല്ലാഹു വിധിച്ച മരണമാണ് അങ്ങ് വരിച്ചിരിക്കുന്നത്(ബുഖാരി)
