┏══✿ഹദീസ് പാഠം 1601✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 11
26 - 12 -2020 ശനി
وَعَنْ شُعْبَةَ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ مُحَمَّدَ بْنَ الْمُنْكَدِرِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ جَابِرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا قَالَ : لَمَّا قُتِلَ أَبِي جَعَلْتُ أَكْشِفُ الثَّوْبَ عَنْ وَجْهِهِ أَبْكِي وَيَنْهَوْنِي عَنْهُ ، وَالنَّبِيُّ ﷺ لَا يَنْهَانِي ، فَجَعَلَتْ عَمَّتِي فَاطِمَةُ رَضِيَ اللهُ عَنْهَا تَبْكِي ، فَقَالَ النَّبِيُّ ﷺ : تَبْكِينَ أَوْ لَا تَبْكِينَ ، مَا زَالَتِ الْمَلَائِكَةُ تُظِلُّهُ بِأَجْنِحَتِهَا حَتَّى رَفَعْتُمُوهُ (رواه البخاري)
✿══════════════✿
ശുഅ്ബ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മുഹമ്മദ് ബിനിൽ മുൻകദിർ (റ) പറയുന്നതായി ഞാൻ കേട്ടു: ജാബിർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടു: എന്റെ പിതാവ് മരണപ്പെട്ടപ്പോൾ അവിടുത്തെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ഞാൻ കരഞ്ഞപ്പോൾ തിരു നബി ﷺ എന്നെ വിലക്കിയില്ല, എന്നാൽ അവരെല്ലാം എന്നെ തടഞ്ഞു, എന്റെ പിതൃസഹോദരി ഫാത്തിമ (റ) കരയാൻ തുടങ്ങിയപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ കരഞ്ഞാലും കരഞ്ഞില്ലെങ്കിലും നിങ്ങൾ ഈ മയ്യിത്തിനെ ഉയർത്തുന്നത് വരെ മാലാഖമാർ അവരുടെ ചിറകുകൾ കൊണ്ട് ആ മയ്യിത്തിന് തണൽവിരിച്ച് കൊണ്ടിരുന്നു(ബുഖാരി)
