┏══✿ഹദീസ് പാഠം 1603✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 13
28 - 12 -2020 തിങ്കൾ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ، قَالَ : شَهِدْنَا بِنْتًا لِرَسُولِ اللهِ ﷺ قَالَ : وَرَسُولُ اللهِ ﷺ جَالِسٌ عَلَى الْقَبْرِ ، قَالَ : فَرَأَيْتُ عَيْنَيْهِ تَدْمَعَانِ ، قَالَ : فَقَالَ : هَلْ مِنْكُمْ رَجُلٌ لَمْ يُقَارِفِ اللَّيْلَةَ ؟ فَقَالَ أَبُو طَلْحَةَ : أَنَا. قَالَ : فَانْزِلْ قَالَ : فَنَزَلَ فِي قَبْرِهَا (رواه البخاري)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മകളുടെ ജനാസ സംസ്കാര ചടങ്ങിൽ ഞങ്ങൾ സംബന്ധിച്ചു, അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഖബ്റിനടുത്ത് ഇരിക്കുകയായിരുന്നു, മഹാൻ പറഞ്ഞു: തിരു നബി ﷺ യുടെ നയനങ്ങളിൽ നിന്ന് അശ്രുകണങ്ങൾ പൊഴിയുന്നത് ഞാൻ കണ്ടു, അന്നേരം അവിടുന്ന് ചോദിച്ചു: കഴിഞ്ഞ രാത്രിയിൽ (ഇഷാ നിസ്കാര ശേഷം) പരസ്പരം സംസാരിക്കാത്ത/തർക്കം കൂടാത്ത ആരെങ്കിലുമുണ്ടോ നിങ്ങളുടെ കൂട്ടത്തിൽ? അബൂ ത്വൽഹ (റ) പറഞ്ഞു: ഞാൻ, തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ (ഖബ്റിൽ) ഇറങ്ങിക്കോളൂ മഹാൻ പറഞ്ഞു: അങ്ങനെ അബൂ ത്വൽഹ (റ) അവരുടെ ഖബ്റിൽ ഇറങ്ങി (ബുഖാരി)
