┏══✿ഹദീസ് പാഠം 1606✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 16
31 - 12 -2020 വ്യാഴം
وَعَنْ بَشِيرِ بْنِ نَهِيكٍ رَضِيَ اللهُ عَنْهُ أَنَّ بَشِيرَ ابْنَ الْخَصَاصِيَّةِ رَضِيَ اللهُ عَنْهُمَا قَالَ : كُنْتُ أَمْشِي مَعَ رَسُولِ اللهِ ﷺ فَمَرَّ عَلَى قُبُورِ الْمُسْلِمِينَ، فَقَالَ : لَقَدْ سَبَقَ هَؤُلَاءِ شَرًّا كَثِيرًا ثُمَّ مَرَّ عَلَى قُبُورِ الْمُشْرِكِينَ ، فَقَالَ : لَقَدْ سَبَقَ هَؤُلَاءِ خَيْرًا كَثِيرًا فَحَانَتْ مِنْهُ الْتِفَاتَةٌ ، فَرَأَى رَجُلًا يَمْشِي بَيْنَ الْقُبُورِ فِي نَعْلَيْهِ ، فَقَالَ : يَا صَاحِبَ السِّبْتِيَّتَيْنِ أَلْقِهِمَا (رواه النسائي)
✿══════════════✿
ബഷീർ ബിൻ നഹീഖ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ബഷീർ ബിൻ ഖസ്യാസ്വിയ്യ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം നടന്നു പോകുകയായിരുന്നു, അങ്ങനെ അവിടുന്ന് മുസ്ലിമീങ്ങളുടെ ഖബ്റിനരികിലൂടെ കടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: ഇക്കൂട്ടർ ഒരുപാട് അരുതായ്മകളെ മറികടന്ന് (നന്മയിലേക്ക്) മുന്നേറിയവരാണ് ശേഷം മുശ്രിക്കുകളുടെ ഖബ്റിനരികിലൂടെ കടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: ഇക്കൂട്ടർ ഒരുപാട് നന്മകളെ മറികടന്ന് (തിന്മയിലേക്ക്) കടന്നു വന്നവരാണ് അങ്ങനെ അവിടുന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഖബ്റുകൾകരികിലൂടെ രണ്ട് ചെരുപ്പ് ധരിച്ച് നടന്നു പോകുന്ന ഒരാളെ കണ്ടപ്പോൾ തിരു നബി ﷺ (അദ്ദേഹത്തെ വിളിച്ചു കൊണ്ട് ) പറഞ്ഞു: രണ്ടു സിബ്ത്തിയുടെ (ഊറക്കിട്ട തൊലി കൊണ്ട് നിർമ്മിച്ച രണ്ട് ചെരുപ്പുകൾ) ഉടമയെ, ആ രണ്ട് ചെരുപ്പ് അഴിച്ചു മാറ്റുക(നസാഈ)
